പവിത്രന്‍ കാരായിയും ഹേമ ഗംഗാധരനും പുതിയ ലോക കേരളസഭാംഗങ്ങള്‍
|സലാല: പുനഃസംഘടിപ്പിച്ച ലോക കേരള സഭയിലേക്ക് സലാലയില്‍ നിന്ന് പവിത്രന്‍ കാരായിയും, ഹേമ ഗംഗാധരനും പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ എ.കെ പവിത്രനായിരുന്നു സലാലയില്‍നിന്നുള്ള ഏക ലോക കേരള സഭാഗം. പുതിയ സഭയില്‍ ഇദ്ദേഹത്തെ ഓഴിവാക്കുകയും ഒരു വനിത അംഗത്തെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു.
കൂത്തുപറമ്പ് കോട്ടയം മലബാര്‍ സ്വദേശിയായ പവിത്രന്‍ കാരായി മൂന്ന് പതിറ്റാണ്ടിലധികമായി സലാലയിലെ സാമുഹിക- ജീവകാരുണ്യ മേഖലയിലെ സജീവ സാനിധ്യമാണ്. അഞ്ച് വര്‍ഷം കൈരളി ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ കൈരളി കേന്ദ്ര കമ്മിറ്റിയംഗമാണ്.
ഹേമ ഗംഗാധരന്‍ ത്യശൂര്‍ കൊട്ടേക്കാട് സ്വദേശിയാണ്. കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി സലാലയിലുണ്ട്. കൈരളി സലാല സെക്രട്ടേറിയേറ്റ് അംഗമാണ് ഹേമ. ഐ.എ.സി മലയാള വിഭാഗം വനിത കോഡിനേറ്ററായിരുന്നു.
ഇവരെ കൂടാതെ മസ്‌കത്തില്‍ നിന്നുള്ള പി.എം ജാബിര്‍, വില്‍സണ്‍ ജോര്‍ജ്, ഡോ. ജെ. രത്‌നകുമാര്‍, ഷാജി സെബാസ്റ്റ്യന്‍, ബിന്ദു പാറയില്‍, എലിസബത്ത് ജോസഫ് എന്നിവരും ഒമാനില്‍ നിന്നുള്ള ലോക കേരള സഭാംഗങ്ങളാണ്.