Oman
![ഒമാനില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു ഒമാനില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു](https://www.mediaoneonline.com/h-upload/2022/05/18/1295380-whatsapp-image-2022-05-18-at-81820-pm.webp)
Oman
ഒമാനില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു
![](/images/authorplaceholder.jpg?type=1&v=2)
18 May 2022 2:59 PM GMT
ഒമാനില്‍ അഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നഗരസഭ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രേഖകള്‍ സഹിതം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മുപ്പത് വയസ്സിന് മുകളിലുള്ള ഒമാനി പൗരന്മാര്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അര്‍ഹതയുണ്ടാവുക. നാലു വര്‍ഷമാണ് നഗരസഭ അംഗത്തിന്റെ കാലാവധി.