Oman
Oman
മംഗലാപുരം സ്വദേശിക്ക് തുണയായി സലാല ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ്
|3 April 2024 7:07 AM GMT
അടിയന്തിര ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് കൈത്താങ്ങായി സലാല ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ്
സലാല: അടിയന്തിര ഹൃദയ ശാസ്ത്രക്രിയക്കായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മംഗലാപുരം സ്വദേശിക്ക് തുണയായി സലാല ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ്. അപൂർവ്വ ഗ്രൂപ്പായ ഒ നെഗറ്റീവ് രക്തമാണ് മംഗലാപുരം സ്വദേശിക്ക് കഴിഞ്ഞ ദിവസം വേണ്ടിയിരുന്നത്. ഗ്രൂപ്പിലെ എട്ട് അംഗങ്ങൾ ഉടനെ തന്നെ ആശുപത്രിയിലെത്തി ആവശ്യത്തിനുള്ള രക്തം നൽകുകയായിരുന്നു. ടാക്സി വിളിച്ചും മറ്റും ആശുപത്രിയിൽ എത്തി രക്തം നൽകിയ യുവാക്കൾ വലിയ ഉപകാരമാണ് ചെയ്തതെന്ന് കൂടെയുള്ള നാട്ടുകാരൻ കമാൽ പറഞ്ഞു.
സമൂഹ്യ പ്രവർത്തകൻ സിറാജ് സിദാന്റെ നേതൃത്വത്തിൽ അടുത്ത കാലത്ത് രൂപം കൊണ്ടതാണ് സലാല ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ്. സുൽത്താൻ ഖാബൂസ് ആശുപതിയുമായി സഹകരിച്ച് നേരത്തെ രക്തദാന ക്യാമ്പ് നടത്തിയിരുന്നു. ഇപ്പോൾ അടിയന്തിര ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് കൈത്താങ്ങാവുകയാണ് സലാല ബ്ലഡ് ഡോണേഷൻ ഗ്രൂപ്പ്.