Oman
കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശം പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്
Oman

കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദ്ദേശം പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്

Web Desk
|
6 April 2022 6:15 PM GMT

ഒമാനില്‍ നിലവിൽ വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹ് അടക്കമുള്ള പ്രാർഥനക്ക് അനുമതി നൽകിയിട്ടുള്ളത്.

കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് സുപ്രിം കമ്മിറ്റി നിർദ്ദേശിച്ച കാര്യങ്ങൾ മസ്ജിദുകളിൽ എത്തുന്നവർ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹ് അടക്കമുള്ള പ്രാർഥനക്ക് അനുമതി നൽകിയിട്ടുള്ളത്.

പലരും കോവിഡ് സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് മസ്ജിദുകളിൽ പ്രാർഥനക്കായി എത്തുന്നത്. ഇത്തരം നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പള്ളികൾ അടച്ച് പൂട്ടുന്നതിലേക്കുവരെ എത്തിയേക്കും. എന്തെങ്കിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ 1099 എന്ന നമ്പറിൽ അറിയിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നിലവിൽ വാക്സിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും മാത്രമാണ് തറാവീഹ് അടക്കമുള്ള പ്രാർഥനക്ക് അനുമതി നൽകിയിട്ടുള്ളത്. സമൂഹ നോമ്പ് തുറക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകൾ ഉൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Similar Posts