Oman
തൊഴിലാളികൾക്ക് പെരുന്നാൾ ആശ്വാസവുമായി റുവി കെ.എം.സി.സി
Oman

തൊഴിലാളികൾക്ക് പെരുന്നാൾ ആശ്വാസവുമായി റുവി കെ.എം.സി.സി

Web Desk
|
9 April 2024 5:27 PM GMT

ഇന്ത്യക്കാരായ എൺപത്തിയഞ്ച് പേർക്കാണ് റുവി കെ.എം.സി.സി പെരുന്നാൾ വിഭവങ്ങൾ എത്തിച്ചു നൽകിയത്

മസ്‌കത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് പെരുന്നാൾ ആശ്വാസമെത്തിച്ച് റുവി കെ.എം.സി.സി. തൊഴിൽനഷ്ടപ്പെട്ടും, മതിയായ താമസ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിലും തിരിച്ചു പോക്കിനുള്ള നിയമനടപടികൾക്കായി കാത്തുനിൽക്കുന്ന തൊഴിലാളികൾക്കാണ് റുവി കെ.എം.സി.സി പെരുന്നാൾ വിഭവങ്ങൾ എത്തിച്ചത്.

മസ്‌കത്തിലെ റുവിയിലും, ഇന്ത്യൻ എംബസിക്ക് സമീപത്തെ പാർക്കിലും കവലകളിലുമായി തങ്ങുന്ന ഇന്ത്യക്കാരായ എൺപത്തിയഞ്ച് പേർക്ക് റുവി കെ.എം.സി.സി ദിവസേന ഇഫ്താർ ഒരുക്കിയിരുന്നു. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാവർക്കും വസ്ത്രങ്ങളും പെരുന്നാൾ വിഭവങ്ങളുമാണ് കെ.എം.സി.സി നൽകിയത്.

ദുരിതത്തിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് പ്രവാസികളെ കഴിഞ്ഞ ദിവസം അനുബന്ധ രേഖകൾ പൂർത്തിയാക്കി ടിക്കറ്റ് നൽകി നാട്ടിലേക്കയച്ചിരുന്നു. ഇത്തരം ആളുകളെ കണ്ടെത്തി മന്ത്രാലയങ്ങളുടെ സഹായത്തോടെ സ്വദേശത്തേക്ക് തിരിച്ചു പോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നുണ്ടെന്ന് റുവി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Similar Posts