Oman
![സലാല കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു സലാല കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു](https://www.mediaoneonline.com/h-upload/2024/06/23/1430722-gfds.webp)
Oman
സലാല കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
23 Jun 2024 6:45 PM GMT
വിവിധ കലാ കായിക മത്സരങ്ങളും നടന്നു
സലാല: കെ.എം.സി.സി സലാല വിമൻസ് അസോസിയേഷൻ ഹാളിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് നാസർ പെർങ്ങത്തൂർ അധ്യക്ഷത വഹിച്ച പരിപാടി വി.പി.സലാം ഹാജി ഉദ്ഘാടനം ചെയ്തു. ദീപ ബെന്നി ( ഐ.ഒ.സി) വനിത വിംഗ് നേതാക്കളായ ഹഫ്സ നാസർ, ശസ്ന നിസാർ എന്നിവർ ആശംസകൾ നേർന്നു.
ഗായകൻ നസീർ കൊല്ലം,തങ്ങൾ തിക്കോടി,മുനീർ വിസി, എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. വിവിധ കലാ കായിക മത്സരങ്ങളും നടന്നു.ചടങ്ങിൽ റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.റഹീം താനാളൂർ, അബ്ബാസ് തോട്ടറ എന്നിവർ സംബന്ധിച്ചു. ഷബീർ കാലടി സ്വാഗതവും സഫിയ മനാഫ് നന്ദിയും പറഞ്ഞു.