Oman
Salam Air: Resumption of service to Indian sector
Oman

സലാം എയർ മസ്കത്ത്​-തിരുവനന്തപുരം സർവീസ്‌ ജനുവരി മൂന്ന്​ മുതൽ

Web Desk
|
27 Nov 2023 9:20 AM GMT

ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാവുക.

മസ്കത്ത്: ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാം എയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവീസ്‌ ജനുവരി മൂന്ന്​ മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ്​ ബുക്കിങ്‌ തുടങ്ങിയിട്ടുണ്ട്​.

ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന്​ രാത്രി 10.15ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന്​ തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതിൽ ഏഴ്​ കിലോ ഹാൻഡ്​ ബാഗും 20 കിലോ ചെക്ക്​ ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ്​ റിയാൽ അധികം നൽകിയാൽ ചെക്ക്​ ഇൻ ലഗേജ്​​ 30 കിലോ ആക്കി ഉയർത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന്​ മസ്കത്തിലേക്ക്​ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്​. പുലർച്ചെ 4.10ന്​ പുറപ്പെടുന്ന വിമാനം രാവിലെ 6.30ന്​ മസ്കത്തിൽ എത്തും. 115.50റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​.

Related Tags :
Similar Posts