Oman
തൊപ്പിയും താടിയും വെച്ചയാളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ഒമാനിലെ സീബ് ഇന്ത്യൻ സ്കൂളിലെ ചോദ്യപേപ്പർ
Oman

തൊപ്പിയും താടിയും വെച്ചയാളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ഒമാനിലെ സീബ് ഇന്ത്യൻ സ്കൂളിലെ ചോദ്യപേപ്പർ

Web Desk
|
15 Sep 2021 5:48 PM GMT

കുട്ടികളുടെ മനസിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.

തൊപ്പിയും താടിയും വെച്ചയാളെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ഒമാനിലെ സീബ് ഇന്ത്യൻ സ്കൂളിലെ ചോദ്യപേപ്പർ. രണ്ടാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷക്ക് ഇ.വി.എസ് ക്ലാസ് ടെസ്റ്റിന് നൽകിയ ചോദ്യേപപ്പറിൽ 17ാമത്തെ ചോദ്യമാണ് വിവാദമായത്.


താഴെ പറയുന്നവയിൽ കമ്യൂണിറ്റി ഹെൽപ്പറുടെ വിഭാഗത്തിൽ പെടാത്തത് ഏത് എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരങ്ങളുടെ നാല് ചോയിസുകളിൽ ആദ്യത്തേതായി തീവ്രവാദിയെന്ന പേരിൽ കൈയിൽ തോക്കുമായി നിൽക്കുന്നയാളുടെ പടമാണ് ഉള്ളത്. തൊപ്പി, താടി, നിസ്കാര തഴമ്പ് എന്നിവയും പടത്തിൽ കാണിച്ചിട്ടുണ്ട്.

ചോദ്യപേപ്പറിൽ വേറെയും അബദ്ധങ്ങൾ കടന്ന് കൂടിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഡോക്ടറേറ്റ് നേടിയ അംബേദ്കറെ വെറും അംബേദ്കറായാണ് നൽകിയിരിക്കുന്നത്. കുട്ടികളുടെ മനസിലേക്ക് വിദ്വേഷ ചിന്തകളും തെറ്റായ അറിവുകളും കടത്തി വിടുന്നതാണ് ചോദ്യപേപ്പറെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

മലയാളികൾക്ക് പുറമെ, സ്വദേശികളും വിദേശികളും ചോദ്യപ്പേറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർക്കെതിരെയാണ് നടപടി വേണ്ടതെന്നും രക്ഷിതാക്കൾ പറയുന്നു.

Similar Posts