Oman
ഒമാനിലെ പാറ ഇടിഞ്ഞ് അപകടം: മരണം ആറായി
Oman

ഒമാനിലെ പാറ ഇടിഞ്ഞ് അപകടം: മരണം ആറായി

Web Desk
|
27 March 2022 4:50 PM GMT

ഒമാനിലെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്താണ് സംഭവം നടന്നത്

ഒമാനിൽ സ്വകാര്യ മാർബിൾ ഫാക്ടറിയുടെ ക്വാറിയിൽ പാറ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണം ആറായി. ഒമാനിലെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്താണ് സംഭവം നടന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണപ്പെടുകയായിരുന്നു. ശനിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു പാറ ഇടിഞ്ഞ് അപകടം നടന്നത്. ഇടിഞ്ഞ് വീണ പാറയുടെ അവശിഷ്ടങ്ങളിൽനിന്ന് നാലു പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞ് വീണത്. അപകട സമയത്ത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. നിരവധിപ്പേർ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇവർക്കായി ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടന്ന് വരികയാണ്. ഇബ്രി ടൗണിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ക്വാറി സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Six people have been killed in a rock fall at a private marble factory in Oman

Similar Posts