ഷഹീൻ ചുഴലിക്കാറ്റ്; ഒമാൻ ഭരണാധികാരി രാജ്യത്തെ അഭിസംബോധന ചെയ്തു
|ഷഹീന്‍ ചുഴലിക്കാറ്റില്‍ ജീവൻ നഷ്ടപ്പെട്ട പൗരന്മാരുടെയും വിദേശികളുടേയും കുടുംബങ്ങളെ സുല്‍ത്താന്‍ അനുശോചനമറിയിച്ചു
ഷഹീൻ ചുഴലിക്കാറ്റ് രാജ്യത്ത് ദുരന്തം വിതറിയ സാഹചര്യത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് രാജ്യത്തെ അഭിസംബോധനം ചെയ്തു. ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഷഹീൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
ഉഷ്ണ മേഖലാ കാലവസ്ഥാ പ്രതിസന്ധികളും മറ്റും രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ദേശീയ അടിയന്തര സഹായ ഫണ്ട് രൂപവത്കരിക്കാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിട്ടു.
കാലവസ്ഥാ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പൗരന്മാരുടെയും താമസക്കാരുടെയും കുടുംബങ്ങളെ സുല്‍ത്താന്‍ അനുശോചനമറിയിച്ചു. ജനങ്ങൂടെ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുന്നതിനും രാജ്യത്തെ സാധാരണ ഗതിയിലേക്ക് എത്തിക്കുന്നതിനുമാണ് ഇപ്പോൾ മുഖ്യ പരിഗണന നൽകുന്നത്. നാശനഷ്ടം സംഭവിച്ച പൗരന്മാരുടെ വീടുകളുടെയും സ്വത്തിന്‍റേയും നഷ്ടതോത് കണക്കാൻ മന്ത്രിതല കമ്മറ്റി ഉടൻ രൂപീകരിക്കും. ഈ ഘട്ടത്തിൽ ബന്ധപ്പെടുകയും ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാ രാജ്യങ്ങൾക്കും സുൽത്താൻ നന്ദി പറഞ്ഞു .