ചുട്ടുപൊള്ളി; ഒമാനിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത്
|ദാഹിറയിലെ ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെൽഷ്യസ്
മസ്‌കത്ത്: ചുട്ടുപൊള്ളി ഒമാൻ. രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് വരെയെത്തി. ദാഹിറയിലെ ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. ഒമാനിലെ ഏറ്റവും വലിയ താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
ഹംറാഉ ദ്ദുറൂഅ് സ്റ്റേഷനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനിലയായ 49.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളാണ് വ്യക്തമാക്കിയത്. അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷനിൽ 49.0 ഡിഗ്രി സെൽഷ്യസും അൽ ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 48.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി
ദാഹിറ ഗവർണറേറ്റിലെ തന്നെ ഇബ്രി സ്റ്റേഷനിൽ 48.3 ഡിഗ്രി സെൽഷ്യസും ലിവ സ്റ്റേഷനിൽ 48.2 ഡിഗ്രി സെൽഷ്യസും നോർത്ത് ബാത്തിന ഗവർണറേറ്റിലെ സുഹാർ സ്റ്റേഷനിൽ 48.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർകാഅ് സ്റ്റേഷനിൽ 47.9 ഡിഗ്രി സെൽഷ്യസും നോർത്ത് ബാത്തിന ഗവർണറേറ്റിലെ സഹം സ്റ്റേഷനിൽ 47.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.