Oman
പ്രവാസത്തിന് താത്കാലിക വിരാമം; ബഷീര്‍ ചാലിശ്ശേരി നാട്ടിലേക്ക് മടങ്ങി
Oman

പ്രവാസത്തിന് താത്കാലിക വിരാമം; ബഷീര്‍ ചാലിശ്ശേരി നാട്ടിലേക്ക് മടങ്ങി

Web Desk
|
31 May 2022 1:01 AM GMT

സലാല: പ്രവാസത്തിന് താത്കാലിക വിരാമമിട്ട് സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകനായിരുന്ന ബഷീര്‍ ചാലിശ്ശേരി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ഐ.എസ്.സി മലായാള വിഭാഗത്തില്‍ മൂന്ന് കാലയളവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന ബഷീര്‍ കുടുംബസമേതമാണ് നാട്ടിലേക്ക് തിരിച്ചത്.

ദീര്‍ഘനാളായി ഗള്‍ഫ് മാധ്യമത്തിന്റെയും മീഡിയ വണ്ണിന്റെയും ക്യാമറമാനായിരുന്നു. ചടങ്ങില്‍ മലയാള വിഭാഗത്തിന്റെ മൊമന്റോ കണ്‍വീനര്‍ സി.വി സുദര്‍ശന്‍ കൈമാറി. മറ്റു കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. വെല്‍ഫയര്‍ ഫോറം സലാല നല്‍കിയ യാത്രയയപ്പില്‍ കെ. ഷൗക്കത്തലി ഉപഹാരം കൈമാറി. അബ്ദുല്ല മുഹമ്മദ്, വഹീദുസമാന്‍ എന്നിവര്‍ സംസാരിച്ചു.

സമൂഹത്തിലെ എല്ലാതുറയിലുള്ളവരുമായും വിശാലമായ ബന്ധങ്ങള്‍ വളര്‍ത്തുകയും അത് നിലനിര്‍ത്തുകയും ചെയ്തയാളാണ് ബഷീറെന്ന് ഐ.എം.ഐ പ്രസിഡന്റ് ജി.സലീം സേട്ട് പറഞ്ഞു. സൗമ്യ സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു ബഷീറെന്ന് ഡോ. നിഷ്താര്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള പത്ര പ്രവര്‍ത്തകനായിരുന്നു ബഷീറെന്ന് കെ.എ.സലാഹുദ്ദീന്‍ അഭിപ്രായപ്പെട്ടു.

Similar Posts