Oman
കണ്ണൂരിലേക്കുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
Oman

കണ്ണൂരിലേക്കുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

Web Desk
|
19 Jun 2022 12:15 PM GMT

മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നുവെന്ന് പരാതി. ഇന്നലെ രാത്രി 10ന് മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ഇന്ന് വൈകുന്നേരമായിട്ടും മുടങ്ങിക്കിടക്കുന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വിമാനത്തില്‍ ബോര്‍ഡിങ് പാസ് നല്‍കി ലഗേജ് കയറ്റിയ ശേഷം യാത്രാ ഗേറ്റിന് മുന്നില്‍ ഇരിക്കുമ്പോഴാണ് വിമാനം മൂന്ന് മണിക്കൂര്‍ വൈകി പുലര്‍ച്ചെ ഒരുമണിക്ക് മാത്രമേ പുറപ്പെടു എന്ന അറിയിപ്പ് കിട്ടിയത്. രണ്ടുമണിയോടെ വീണ്ടും അറിയിപ്പുണ്ടായി. പിന്നീട് സാങ്കേതിക തകരാറാറ്മൂലം വിമാനം വീണ്ടും വൈകുമെന്നും യാത്രക്കാര്‍ ഹോട്ടലുകളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.

ലഘു ഭക്ഷണവും നല്‍കിയിരുന്നു. നിലവില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. വൈകുന്നേരം വരെ അറിയിപ്പൊന്നും വന്നിട്ടിലെന്ന് ഹിജാരിയില്‍നിന്ന് കണ്ണൂരിലെക്കുള്ള യാത്രക്കാരനായ നൗഫല്‍ പറയുന്നു. എപ്പോഴാണ് ഇനി പുറപ്പെടുകയെന്ന് കൃത്യമായി പറയാന്‍ അധികൃതര്‍ക്കും സാധിക്കുന്നില്ല. വിസിറ്റ് വിസയുടെ കാലാവധി തീരുന്ന യാത്രക്കാരെ ഇന്നലെ കോഴിക്കോട്ടേക്കള്ള വിമാനത്തില്‍ കയറ്റി വിട്ടിരുന്നു.

Similar Posts