ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ഡിസ്‌കവർ അമേരിക്ക'യുടെ എട്ടാം പതിപ്പിന് തുടക്കമായി
|ഒമാനിലെ യു.എസ് എംബസിയുടെ പങ്കാളിത്തത്തോടെയാണ് 'ഡിസ്‌കവർ അമേരിക്ക' കാമ്പയിൻ നടത്തുന്നത്
മസ്‌കത്ത്: അമേരിക്കൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി 'ഡിസ്‌കവർ അമേരിക്ക'യുടെ എട്ടാം പതിപ്പിന് ഒമാനിലെ ലുലു ഹൈപർമാർക്കറ്റുകളിൽ തുടക്കമായി. ഭക്ഷ്യോത്പന്നങ്ങൾ, ഫ്രഷ് മാംസം, പഴങ്ങൾ, പച്ചക്കറികൾ അടക്കമുള്ള അമേരിക്കൻ ഉൽപനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഡിസ്‌കവർ അമേരിക്കയുടെ ഭാഗമായി ഒമാനിലെ തിരഞ്ഞെടുത്ത ലുലു ഷോപ്പുകളിൽ 14ാ-ാം തീയതി വരെ അമേരിക്കൻ ഉത്പന്നങ്ങർ ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. കാമ്പയിൻ ബൗഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ്-ലെസ്‌ലി ഒർഡെമാൻ ഉദ്ഘാടനം ചെയ്തു. ഒമാനും യു.എസും തമ്മിലുള്ള വാണിജ്യ പങ്കാളിത്തമാണ് ഡിസ്‌കവർ അമേരിക്ക ആഘോഷിക്കുന്നതെന്ന് ഒർഡെമാൻ പറഞ്ഞു.
ഒമാനിലെ യു.എസ് എംബസിയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. ഗുണമേന്മയും മൂല്യവത്തുമായ അമേരിക്കൻ ഉത്പന്നങ്ങൾ ആകർഷണീയ വിലകളിൽ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ ലുലു മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.