Oman
ഒമാനിൽ വിവിധ സർക്കാർ സേവനങ്ങളുടെ നിരക്ക് കുറച്ച് ധനമന്ത്രാലയം
Oman

ഒമാനിൽ വിവിധ സർക്കാർ സേവനങ്ങളുടെ നിരക്ക് കുറച്ച് ധനമന്ത്രാലയം

Web Desk
|
15 Dec 2022 5:46 PM GMT

സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം

മസ്‌കത്ത്: ഒമാനിൽ വിവിധ സർക്കാർ സേവനങ്ങളുടെ നിരക്ക് കുറച്ച് ധനകാര്യ മന്ത്രാലയം. 903 സേവനങ്ങളുടെ നിരക്കാണ് പരിഷ്‌കരിച്ചത്. സർക്കാർ സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം.

വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കരാറുകൾ, പേറ്റന്റ് അപേക്ഷകൾ, അനന്തരാവകാശ അപേക്ഷകൾ എന്നിവക്കുള്ള ഫീസ് കുറച്ചിട്ടുണ്ട്. ഡിസ്‌കൗണ്ട്, പ്രമോഷനൽ ഓഫറുകൾ എന്നിവക്കുള്ള പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകളും ഒഴിവാക്കി. സ്വകാര്യ മേഖലയെ പരിഗണിച്ച് 109 മുനിസിപ്പൽ ഫീസുകൾ റദ്ദാക്കുകയോ കുറക്കുകയോ ചെയ്തിട്ടുണ്ട്. പുതുവത്സരം മുതൽ കാർ ഷീൽഡ്, ഷെൽട്ടറുകൾ എന്നിവ സ്ഥാപിക്കാനുള്ള ഫീസ് വേണ്ടതില്ല.

അതേസമയം, തിരിച്ചുലഭിക്കുന്ന 50 റിയാൽ ഈടാക്കും. പാർപ്പിട കെട്ടിടങ്ങൾ നിർമിക്കാനുള്ള പെർമിറ്റ് ലഭിക്കുന്നതിന് പത്ത് റിയാൽ ഒറ്റത്തവണ ഫീസ് ഈടാക്കും. വാണിജ്യ കെട്ടിടങ്ങളുടേതിന് 100 റിയാൽ ആയിരിക്കും. സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയും ഫീസ് വെട്ടിക്കുറച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിലെ കമ്പനി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നാല് ഫീസുകൾ കുറച്ചിട്ടുണ്ട്. വാണിജ്യ സൈൻബോർഡുകളുടെ നാല് ഫീസുകൾ മസ്‌കത്ത് മുനിസിപ്പാലിറ്റി കുറച്ചു. വാണിജ്യ സൈൻ പെർമിറ്റുകൾ പുതുക്കുന്നതിന് യാതൊരു ഫീസുമില്ല. കെട്ടിട നിർമാണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് സേവനങ്ങളുടെ ഫീസ് മസ്‌കത്ത് മുനിസിപ്പാലിറ്റി കുറച്ചിട്ടുണ്ട്. പാർപ്പിട കെട്ടിട നിർമാണത്തിന് പത്ത് റിയാലും വാണിജ്യ കെട്ടിടങ്ങൾക്ക് 50 റിയാലുമായിരിക്കും ഫീസ്.

Similar Posts