Oman
ആരോഗ്യമേഖലക്ക് പുത്തനുണർവേകി ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കം കുറിച്ചു
Oman

ആരോഗ്യമേഖലക്ക് പുത്തനുണർവേകി ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കം കുറിച്ചു

Web Desk
|
18 Sep 2023 5:30 PM GMT

ഇന്ത്യയുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 160 ലധികം പ്രദർശകർ മേളയുടെ ഭാഗമാകുന്നുണ്ട്

മസ്കത്ത്: ആരോഗ്യമേഖലക്ക് പുതിയ ഉണർവേകുന്ന ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസിന് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ത്യയുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 160ൽ അധികം പ്രദർശകരാണ് മേളയുടെ ഭാഗമാകുന്നത്.

ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് സയ്യിദ് ഖാലിദ് ഹമദ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ആധുനിക ചികിത്സ രംഗത്തെ നൂതന രീതികൾ ഒമാനി സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിന് മേള സഹായകമാകും. ആരോഗ്യസ്ഥാപനങ്ങൾ, മരുന്നുനിർമാണ കമ്പനികൾ, ആരോഗ്യസുരക്ഷാ സ്ഥാപനങ്ങൾ, ആരോഗ്യ ഉപകരണങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് മേളയിൽ പങ്കെടുക്കുന്നത്.

മെഡിക്കൽ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങളും സേവനവും നൽകുന്നവർ, അന്താരാഷ്ട്ര ആശുപത്രികൾ, ആരോഗ്യ, മെഡിക്കൽ സെൻററുകൾ എന്നിവയുടെ പ്രതിനിധികളും പ്രദർശനത്തിലുണ്ട്. ആരോഗ്യ സംരക്ഷണം, ആധുനിക വൈദ്യശാസ്ത്രം, നിക്ഷേപ തന്ത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി സുൽത്താനേറ്റിനെ മാറ്റുന്നതിനുള്ള പങ്ക് അടിവരയിടുന്നതാണ് മേള.

Similar Posts