Oman
സലാലയിലെ  ഐ.എസ്.സി മലയാള വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- പാട്ടുകാരൻ വി.ടി മുരളി
Oman

'സലാലയിലെ ഐ.എസ്.സി മലയാള വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം'- പാട്ടുകാരൻ വി.ടി മുരളി

Web Desk
|
2 Nov 2024 12:49 PM GMT

ഐ.എസ്.സി മലയാള വിഭാഗം സംഘടിപ്പിച്ച ബാലകലോത്സവവും കേരളപ്പിറവി ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സലാല: കേരളത്തിൽ നിന്ന് മലയാളം അതിവേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാലത്ത് സലാലയിൽ മലായാളത്തെ നെഞ്ചോട് ചേർത്ത് വെക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രശസ്ത പാട്ടുകാരൻ വി.ടി മുരളി പറഞ്ഞു. മലയാളത്തെ അമ്മയെപ്പോലെ സ്‌നേഹിക്കുന്നതും ഗൗരവമായ രീതിയിൽ ഭാഷയെയും സാഹിത്യത്തെയും കാണുന്നതും ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എസ്.സി മലയാള വിഭാഗം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ സംഘടിപ്പിച്ച ബാലകലോത്സവവും കേരളപ്പിറവി ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ മലയാല വിഭാഗം കൺവീനർ എ.പി.കരുണൻ അധ്യക്ഷത വഹിച്ചു. രാകേഷ് കുമാർ ജാ, ഡോ:കെ.സനാതനൻ,ഡോ: അബൂബക്കർ സിദ്ദീഖ് ,ഡി.ഹരികുമാർ, റഷീദ് കൽപറ്റ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ മലയാള വിഭാഗം പിന്നിട്ട വഴികൾ എന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. ചാക്യാർ വേഷത്തിലൂടെ നർമ്മവും കാര്യവും പറഞ്ഞ് പ്രദീപ് പുലാനി സദസ്സിനെ കയ്യിലെടുത്തു. വിവിധ നൃത്ത അധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും അരങ്ങേറി. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. പ്രശാന്ത് നമ്പ്യാർ സ്വാഗതവും ഷിജിൽ എം.കെ നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സജീബ് ജലാൽ, ദിൽരാജ്.ആർ.നായർ, മണികൺഠൻ നായർ, ഡെന്നി ജോൺ, പ്രിയ ദാസ് എന്നിവർ നേത്യത്വം നൽകി.

Similar Posts