Oman
Tisa celebrated Onam and Kerala Piravi
Oman

ടിസ ഓണവും കേരളപ്പിറവിയും ആഘോഷിച്ചു

Web Desk
|
5 Nov 2024 9:07 AM GMT

തുംറൈത്തിലെയും സലാലയിലെയും പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിച്ചു

സലാല: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഓണവും കേരളപ്പിറവിയും ആഘോഷിച്ചു. തുംറൈത്ത് മാര്യേജ് ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷജീർ ഖാൻ അധ്യക്ഷത വഹിച്ചു. ഡോ. സനാതനൻ, രാകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. ചെന്ന റെഡ്ഢി, രഞ്ജിത്ത്, ഡോ. നിസ്താർ, ഷാഹിദ കമാൽ തുടങ്ങിയവർ സംസാരിച്ചു.

ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് പ്രിൻസിപ്പൽ രേഖ പ്രശാന്ത്, ബൈജു തോമസ്, അബ്ദുൽ സലാം, ലേഡീസ് കൺവീനർ രേഷ്മ സിജോയ്, ഗായത്രി വിനോദ് ബാബു എന്നിവരും സംബന്ധിച്ചു.

മഹാബലി എഴുന്നള്ളത്തും പൂക്കളവും തുംറൈത്തിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സദ്യയും ഉണ്ടായിരുന്നു. തുംറൈത്തിലെയും സലാലയിലെയും പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിച്ചു. വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളെ അനുമോദിച്ചു.

പ്രോഗ്രാം കൺവീനർ ബിനു പിള്ള, ജനറൽ സെക്രട്ടറി ബൈജു തോമസ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ പ്രശാന്ത് നമ്പ്യാർ, പ്രസാദ് സി വിജയൻ, ഷാജി പി പി, അനിൽ, ജോൺ, ബദറുദ്ദീൻ, വിജു, ഷൈനി രാജൻ, രാജി മനു, ആൻസ് ജൂഡ്, നന്ദകിഷോർ എന്നിവർ നേതൃത്വം നൽകി.

Similar Posts