Oman

Oman
ടിസ ഇഫ്താർ സംഘടിപ്പിച്ചു.

5 April 2024 3:43 PM GMT
ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഇഫ്താർ സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നൂറു കണക്കിനാളുകൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ സാനിധ്യം കൊണ്ട് പരിപാടി സൗഹ്യദ സംഗമമായി മാറി.
തുംറൈത്തിലെ പ്രമുഖരെ കൂടാതെ സലാലയിൽ നിന്നെത്തിയ വിവിധ സംഘടന നേതാക്കളും ഇഫ്താറിൽ സംബന്ധിച്ചു. പ്രസിഡന്റ് ഷജീർ ഖാൻ ,കൺവീനർ ബിനു പിള്ള, അബ്ദുൽ സലാം, ബൈജു തോമസ്, റസ്സൽ മുഹമ്മദ്, പ്രസാദ് സി വിജയൻ മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.