Oman
ഔദ്യോഗിക സന്ദർശനത്തിനായി   യു.എ.ഇ പ്രസിഡന്റ് ഒമാനിലെത്തി
Oman

ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ഒമാനിലെത്തി

Web Desk
|
28 Sep 2022 6:49 AM GMT

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ഒമാനിൽ എത്തി. യു.എ.ഇ പ്രസിഡന്റായ ശേഷം ശൈഖ് മുഹമ്മദിന്റെ ആദ്യ ഒമാൻ സന്ദർശനമാണിത്.

ഒമാൻ റോയൽ എയർപോർട്ടിൽ ഇറങ്ങിയ ശൈഖ് മുഹമ്മദിനെ ഒമാൻ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അൽ ആലം കൊട്ടാരത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇരു നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും നേടിയെടുക്കാൻ വിവിധ മേഖലകളിൽ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ചും ചർച്ച ചെയ്തു. പരസ്പരം താൽപ്പര്യമുള്ള കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറിയ നേതാക്കൾ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും മറ്റും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും സഹകരണവും കൂടുതൽ ഊട്ടിയുറപ്പിക്കാൻ സന്ദർശനം വഴിവെക്കും. മന്ത്രിമാരടങ്ങുന്ന ഉന്നതതല സംഘവും ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അനുഗമിക്കുന്നുണ്ട്. സാമ്പത്തിക, സാംസ്‌കാരിക, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ ഇരു താജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെക്കും.

Similar Posts