Oman
Oman
യു.എസ് പ്രത്യേക പ്രതിനിധി ഒമാൻ വിദേശകാര്യന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|14 Sep 2022 9:18 AM GMT
യെമനിലെ യു.എസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ് ഒമാൻ വിദേശകാര്യന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. യമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
എല്ലാ കക്ഷികൾക്കുമിടയിൽ ആത്മവിശ്വാസം വളർത്തുന്നതിനും സംഭാഷണം വർധിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെ പറ്റി ഇരുവരും ഊന്നിപ്പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഡിപ്പാർട്ട്മെന്റ് മേധാവി, ഒമാനിലെ യു.എസ് അംബാസഡർ, ഇരുഭാഗത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.