ഒമാനിൽ വിസ പുതുക്കുമ്പോൾ ഇനി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട
|സിസ്റ്റത്തിലും റസിഡന്റ്സ് കാർഡിലും മാത്രം വിസ പുതുക്കിയാൽ മതിയാകും
രാജ്യത്തേക്കുള്ള വിസ പുതുക്കുമ്പോൾ ഇനി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. സിസ്റ്റത്തിലും റസിഡന്റ്സ് കാർഡിലും മാത്രം വിസ പുതുക്കിയാൽ മതിയാകും. പാസ്പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓൺലൈനായി പുതുക്കുന്നത് നേരത്തെ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് താമസക്കാർ അന്വേഷണവുമായെത്തിയ പശ്ചാത്തലത്തിലാണ് റോയൽ ഒമാൻ പൊലീസിന്റെ വിശദീകരണം. ആഴ്ചകൾക്ക് മുമ്പ പ്രാബല്യത്തിൽവന്ന പുതിയ സമ്പ്രദായം വിസ സ്റ്റാമ്പിങ് പ്രകിയ എളുപ്പമാക്കാനുള്ളതാണെന്നും അത് കൂടുതൽ ഫല പ്രദമാക്കുമെന്നും റോയൽ ഒമാൻ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
താമസക്കാരുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നത് നിർത്താനാണ് തീരുമാനം. പാസ്പോർട്ടിൽ സ്റ്റാമ്പിങ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തിക്ക് പ്രശ്നമല്ല. അയാൾക്ക് യാത്ര ചെയ്യാനും താമസത്തിന്റെ തെളിവായും റസിഡന്റ് കാർഡ് സമർപ്പിക്കാൻ കഴിയണം.
When renewing your visa in Oman, you no longer need to stamp your passport