Oman
ലോക ഭക്ഷ്യസുരക്ഷ സൂചികയിൽ ഒമാന് മികച്ച സ്ഥാനം
Oman

ലോക ഭക്ഷ്യസുരക്ഷ സൂചികയിൽ ഒമാന് മികച്ച സ്ഥാനം

Web Desk
|
13 Oct 2022 5:48 PM GMT

ഭക്ഷ്യസുരക്ഷ, ഭക്ഷ്യ ലഭ്യത, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും, ഭക്ഷ്യ സുസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്

മസ്‌കത്ത്: ലോക ഭക്ഷ്യസുരക്ഷ സൂചികയിൽ ഒമാന് മികച്ച സ്ഥാനം. അറബ് രാജ്യങ്ങളിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഒമാന് ഉള്ളത്. ബ്രിട്ടീഷ് മാസികയായ ദി ഇക്കണോമിസ്റ്റ് പുറത്തിറക്കിയ 2022ലെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ലോക ഭക്ഷ്യസുരക്ഷ സൂചികയിൽ ആഗോളടിസ്ഥാനത്തിൽ 35ാം സ്ഥാനത്താണ് ഒമാൻ. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. അറബ് രാജ്യങ്ങളിൽ യു.എ.ഇ ഒന്നും ഖത്തർ രണ്ടും സ്ഥാനത്താണുള്ളത്. ആഗോള തലത്തിൽ ഫിൻലൻഡ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ട്. അയർലൻഡ്, നോർവേ, ഫ്രാൻസ്, നെതർലൻഡ്‌സ് എന്നിവായണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്ന മറ്റ് രാജ്യങ്ങൾ.

ഭക്ഷ്യസുരക്ഷ, ഭക്ഷ്യ ലഭ്യത, ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും, ഭക്ഷ്യ സുസ്ഥിരത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. 113 രാജ്യങ്ങളെയായിരുന്നു റിപ്പോട്ടിനായി പരിഗണിച്ചിരുന്നത്. അതേസമയം, ആഗോള ഭക്ഷ്യ പരിസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആഗോള ഭക്ഷ്യസുരക്ഷാ സൂചിക കാണിക്കുന്നു.

Similar Posts