Gulf
ഒമിക്രോൺ: ഗൾഫിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല
Gulf

ഒമിക്രോൺ: ഗൾഫിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമില്ല

Web Desk
|
29 Nov 2021 12:55 AM GMT

ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ബാധകമല്ല. കേന്ദ്ര സർക്കാർ റിസ്ക് വിഭാഗത്തിൽ പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ മാത്രമാണ് നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈനിൽ കഴിയേണ്ടത്.

കോവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര യാത്രികർക്കുള്ള മാർഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്ന എല്ലാവരും 72 മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർ സുവിധ പോർട്ടലിൽ സത്യവാങ്ങ്മൂലം നൽകണം. ഇതിൽ അപകട സാധ്യതാ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇന്ത്യയിലെ വിമാനത്താവളത്തിൽ വീണ്ടും ആർ.ടി.പി സി ആർ പരിശോധന നടത്തണം.

പോസിറ്റീവാണെങ്കിൽ സാംപിൾ ജനിതിക ശ്രേണി പരിശോധനയ്ക്ക് അയക്കുകയും പ്രൊട്ടോകോൾ പ്രകാരം ചികിത്സയ്ക്ക് വിധേയമാകുകയും വേണം. നെഗറ്റീവ് ആകുന്നവർ 7 ദിവസത്തെ ഹോം ക്വാറൻ്റയിൻ പൂർത്തിയാക്കി എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ 7 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. അപകട സാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ 5 ശതമാനം പേരെ തിരഞ്ഞെടുത്ത് പരിശോധിക്കും. അവരിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജനിതിക ശ്രേണി പരിശോധനയ്ക്ക് അയക്കും.

ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്ട്സ്വാന, ചൈന, മൗറീഷ്യസ് , ന്യൂസ്ലാൻ്റ്, സിംബാവേ, സിങ്കപ്പൂർ, ഹോങ്കോങ്, ഇസ്രേയിൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യ അപകട സാധ്യതാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാൻ്റയിൻ നിർബദ്ധമാണന്ന അഭ്യൂഹം പടർന്നിരുന്നു. കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയതോടെ സംസ്ഥാനവും ഗൾഫിൽ നിന്ന് വരുന്നവർക്ക് ക്വാൻ്റയിൻ നിർബന്ധമാക്കില്ല


Summary : Omicron: Quarantine is not mandatory for those coming from the Gulf

Similar Posts