Gulf
ഒപെക്​ തീരുമാനം തിരിച്ചടി; എണ്ണവില ഉയരുന്നു
Gulf

ഒപെക്​ തീരുമാനം തിരിച്ചടി; എണ്ണവില ഉയരുന്നു

Web Desk
|
5 Nov 2021 5:44 PM GMT

ആഗോളവിപണിയിൽ എണ്ണവില വീണ്ടും കൂടി. അടിയന്തരമായി ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്​ തള്ളിയതാണ്​ കാരണം. കോവിഡ്​ പ്രതിസന്ധി മാറിയതോടെ ഉപഭോഗം വർധിച്ചതും എണ്ണവില ഉയരാൻ കാരണമായിട്ടുണ്ട്​.

നിലപാടിൽ മാറ്റമില്ലെന്ന ഒപെക്​ മന്ത്രിതല സമിതിയുടെ പ്രഖ്യാപനം വന്നതോടെ ആഗോള വിപണിയിൽ ഒരു ഡോളർ വരെയാണ്​എണ്ണവില കൂടിയത്​. നിലവിലെ സാഹചര്യത്തിൽ വില വീണ്ടും വർധിക്കാൻ തന്നെയാണ്​ സാധ്യതയെന്ന്​ സാമ്പത്തിക വിദഗ്​ധർ വ്യക്​തമാക്കുന്നു. ഉൽപാദക രാജ്യങ്ങൾക്ക്​ ഗുണവും ഇറക്കുമതി രാജ്യങ്ങൾക്ക്​ വൻതിരിച്ചടിയുമാണ്​ ഒപെക്​ തീരുമാനം. അതേ സമയം പ്രതിദിന എണ്ണ ഉൽപാദനത്തിൽ ആവശ്യകത മുൻനിർത്തി നേരിയ വർധനയെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന്​ ഒപെക്​ അറിയിച്ചിട്ടുണ്ട്​.

എണ്ണവില പിടിച്ചു നിർത്താൻ ഗണ്യമായ ഉൽപാദന വർധനവിന്​ ഒപെക്​ തയാറാകണം എന്നായിരുന്നു യു.എസ്​ പ്രസിഡൻറ്​ജോ ബൈഡ​നും ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളും ഒപെകിനോട്​ ആവശ്യപ്പെട്ടത്​. സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾക്കു മേൽ വലിയ സമ്മർദം രൂപപ്പെടുത്താനും ​അമേരിക്ക നീക്കം നടത്തിയിരുന്നു. ​. 2022 വരെ പ്രതിദിന ഉൽപാദനത്തിൽ കേവലം നാല്​ ലക്ഷം ബാരലി​െൻറ വർധന മതിയെന്നാണ്​ ഒപെക്​ തീരുമാനം. ആഗോളവിപണിയിൽ 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്​ എണ്ണവിൽപന തുടരുന്നത്​.

Related Tags :
Similar Posts