Gulf
Planetary,   sky , Kuwait,
Gulf

കുവൈത്തിന്‍റെ മാനത്ത് ഗ്രഹ സംഗമം

Web Desk
|
28 Feb 2023 6:30 PM GMT

ശുക്രനും വ്യാഴവും സമ്മേളിക്കുന്ന ആകാശക്കാഴ്ച ഇന്നും നാളെയും ദൃശ്യമാകും

കുവൈത്ത് സിറ്റി: കാലാവസ്ഥാ പ്രവചനത്തിലെ മേഘക്കൂട്ടം തടസ്സമായില്ലെങ്കി‍ൽ ഇന്നും നാളെയുമായി ഗ്രഹസംഗമത്തിന് കുവൈത്തിന്‍റെ മാനം വേദിയൊരുക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ശുക്രനും വ്യാഴവുമാണ് ഇന്നും നാളെയുമായി വിരുന്നെത്തുന്നത്. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് ദൃശ്യമാകുന്നതിനാൽ ആകാശത്ത് ഗ്രഹ സംഗമം നഗ്ന നേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും ദൂർദർശിനി ഉപയോഗിച്ചാൽ കൂടുതൽ മിഴിവോടെ കാണാമെന്ന് അൽ ഉജൈരി കേന്ദ്രം അറിയിച്ചു.

രണ്ട് ഗ്രഹങ്ങളും ദശലക്ഷക്കണക്കിന് മൈലുകൾ അകലെയായിരിക്കുമെങ്കിലും ഭൂമിയിൽ നിന്ന് നോക്കിയാൽ ഏകദേശം കൂട്ടിമുട്ടുന്നതായി അനുഭവപ്പെടും. വരും ദിവസങ്ങളിൽ ഈ ഗ്രഹങ്ങൾ പരസ്പരം വേർപ്പെട്ട് അകലേക്ക് നീങ്ങാൻ തുടങ്ങും. എല്ലാ വർഷവും നടക്കുന്ന പ്രതിഭാസമാണിതെങ്കിലും ഇപ്രാവശ്യം ഗ്രഹങ്ങൾ ഏറ്റവും അടുത്ത് എത്തിച്ചേരുന്ന അപൂർവ കാഴ്ചയാണ് നഗ്നനേത്രങ്ങളിലൂടെ പോലും കാണാൻ സാധിക്കുന്നത്.

Similar Posts