പ്രവാസി കമ്മീഷൻ പത്തനംതിട്ട-കൊല്ലം അദാലത്തുകൾ സംഘടിപ്പിക്കുന്നു
|പ്രവാസി കമ്മീഷൻ പത്തനംതിട്ട-കൊല്ലം അദാലത്തുകൾ സംഘടിപ്പിക്കുന്നു. ഈ മാസം 17 ന് പത്തനംതിട്ട കലക്ട്രേറ്റ് ഹാളിലും 19ന് കൊല്ലത്ത് ഗസ്റ്റ് ഹൗസിലും അദാലത്തുകൾ നടക്കും.
റിക്രൂട്ട്മെൻ്റ് ഏജൻസികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി കബളിപ്പിക്കൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ, ബിസിനസ് പങ്കാളികളുടെ വഞ്ചന, കുടുംബ പ്രശ്നങ്ങൾ, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ, വിദേശത്തെ ജയിലിലകപ്പെട്ടവരുടെ കാര്യങ്ങൾ, കോടതി വിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങളും അപകട ആനുകൂല്യവും, വേതനം സംബന്ധിച്ച ആനുകൂല്യങ്ങൾ, തുടങ്ങി നോർക്കയെയും പ്രവാസി ക്ഷേമനിധിയെയും സംബന്ധിച്ച കാര്യങ്ങൾ, സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ടുന്ന സേവനങ്ങൾ വൈകുന്നത് സംബന്ധിച്ച കാര്യങ്ങൾ, എന്നിങ്ങിനെ പ്രവാസികളുടെയും മുൻ പ്രവാസികളുടേയും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാനാവശ്യമായ ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പെറ്റീഷൻ നൽകാവുന്നതാണ്.
പുതുതായി പരാതി നൽകുന്നവർ എഴുതി തയ്യാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുൻ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾക്കു പുറമേ എതിർകക്ഷിയുടെ കൃത്യമായ മേൽവിലാസവും നൽകണം. നേരത്തേ അപേക്ഷ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സെക്രട്ടറിയിൽ നിന്നും അറിയിപ്പു ലഭിച്ചവർ പ്രസ്തുത എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളുമായി എത്തണം. മുൻകൂട്ടി പരാതി നൽകാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ രീതിയിൽ അത് തയ്യാറാക്കി ഇമെയിൽ വഴിയോ താഴെ പറയുന്ന വിലാസത്തിലോ അയക്കേണ്ടതാണ്. ചെയർമാൻ, പ്രവാസി കമ്മീഷൻ, 6ാം നില, നോർക്കാ സെൻ്റർ, തിരുവനന്തപുരം 695014. Email: secycomsn.nri@kerala.gov.in , comradejabir@gmail.com. കൂടുതൽ അറിയാൻ താഴെ തന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പി.എം. ജാബിർ പ്രവാസി കമ്മീഷൻ മെമ്പർ- +91 94968 45603 , +968 9933 5751.