Gulf
Gulf
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ ഖത്തര്‍; പ്രകോപനപരമെന്ന് വിദേശകാര്യമന്ത്രാലയം
|29 Jun 2023 4:05 PM GMT
കടുത്ത ഭാഷയിലാണ് സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലിനെതിരെ ഖത്തര്‍ പ്രതികരിച്ചത്
ദോഹ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ അനുമതി നല്‍കിയതിനെ അപലപിച്ച് ഖത്തര്‍. ലോകത്താകമാനമുള്ള 200 കോടി മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
കടുത്ത ഭാഷയിലാണ് സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലിനെതിരെ ഖത്തര്‍ പ്രതികരിച്ചത്. മതത്തിന്റെയും വിശ്വാസത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും ഖത്തര്‍ എതിര്‍ക്കും.ലോകമെങ്ങും മുസ്ലിങ്ങളെ ലക്ഷ്യമിട്ട‌് ആസൂത്രിത ആഹ്വാനങ്ങളും ഇസ്ലാമോഫോബിക് പ്രചാരണങ്ങളും കൂടിവരികയാണ്.ഇത്തരം സംഭവങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ,സമൂഹം രംഗത്ത് വരണം. പെരുന്നാള്‍ ദിനത്തില്‍ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ പള്ളിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചത് ഹീനവും അത്യന്തം പ്രകോപനപരവുമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലം കുറ്റപ്പെടുത്തി