Gulf
Gulf
25 ശതമാനം വരെ നിരക്കിളവ്; യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സിന്റെ വാർഷികസമ്മാനം
|10 Jan 2022 1:47 PM GMT
ഖത്തറിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും.
സിൽവർ ജൂബിലി വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്ക് 25 ശതമാനം വരെ നിരക്കിളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ജനുവരി 10 മുതൽ മുതൽ ഏഴ് ദിവസത്തേക്കാണ് ഓഫർ. ഈ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബർ 31 വരെ യാത്ര ചെയ്യാം.
ഖത്തറിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 എയർപോർട്ടുകളിലേക്കുള്ള ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും. ഫ്‌ളൈ ക്യു.ആർ 22 പ്രോമോ കോഡ് ഉപയോഗിച്ച് പ്രിവിലേജ് ക്ലബിൽ ചേരുന്നവർക്ക് 2500 അധിക ബോണസ് ക്യു മൈലുകൾ ലഭിക്കും.