Gulf
Gulf
വെടിക്കെട്ടോടെ പെരുന്നാള്‍ ആഘോഷിച്ച് ഖത്തര്‍; കുട്ടികള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍
|29 Jun 2023 4:11 PM GMT
കതാറയും ലുസൈലുമായിരുന്നു പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍
ദോഹ: വെടിക്കെട്ടോടെ പെരുന്നാള്‍ ആഘോഷിച്ച് ഖത്തര്‍. ചൂട് പോലും വകവെക്കാതെ ആയിരക്കണക്കിന് പേരാണ് ആഘോഷ കേന്ദ്രങ്ങളില്‍ ഒത്തുചേര്‍ന്നത്. കതാറയും ലുസൈലുമായിരുന്നു പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍, കതാറയില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി കലാവിരുന്നകളുമായി സജീവമാണ് ഖത്തറിന്റെ സാംസ്കാരിക കേന്ദ്രം. ഇന്നും ഇന്നലെയും കതാറയില്‍ വെടിക്കെട്ടും ഒരുക്കിയിരുന്നു.
ലുസൈലിലും പെരുന്നാള്‍ ആഘോഷത്തിന് നിരവധി പേരെത്തി. ഇന്നലെ വര്‍ണാഭമായ വെടിക്കെട്ടാണ് നടന്നത്. ബൊലേവാദിലെ ഈദലങ്കാരങ്ങള് അഞ്ച് ദിവസം കൂടി ആസ്വദിക്കാന്‍ അവസരമുണ്ട്.