Gulf
Qatar National Sports Day Celebration, Community Sports Meet Team Captains, latest malayalam news, ഖത്തർ ദേശീയ കായിക ദിനാചരണം, കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് ടീം ക്യാപ്റ്റൻമാർ, ഏറ്റവും പുതിയ മലയാളം വാർത്തകൾ,
Gulf

ഖത്തര്‍ ദേശീയ കായിക ദിനാഘോഷം; കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ടീം ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു

Web Desk
|
7 Feb 2024 3:39 PM GMT

കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2024 ബൈലോ ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു

ദോഹ : ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2024 ലെ ടീം ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ചു. മീറ്റിന്റെ ബൈലോയും പ്രകാശനം ചെയ്തു. അത്‌ലന്‍ സ്പോര്‍ട്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്നാണ്‌ ബൈലോ പ്രകാശനം നിര്‍വ്വഹിച്ചത്. കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിലലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് കരുത്തരായ ടീമുകളാണ് കമ്മ്യൂണിറ്റി സ്പോർട്സിൽ പങ്കെടുക്കുന്നത്. വിവിധ ജില്ലാ ടീമുകൾക്ക് നേതൃത്വം കൊടുക്കുന്ന നായകന്മാരുടെ പേരുകൾ ചടങ്ങിൽ പ്രഖ്യാപിച്ചു. മുസ്തഫ മൊര്‍ഗ്രാല്‍ (ദിവ കാസറഗോഡ്), അസ്നഫ് (കണ്ണൂര്‍ സ്ക്വാഡ്), അനസ് (വയനാട് വാരിയേഴ്സ്), ഷമ്മാസ് (കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്), മുഹമ്മദ് മഹറൂഫ് (മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്), മുനീര്‍ (ഫീനിക്സ് പാലക്കാട്), കണ്ണന്‍ സാന്റോസ് (തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്), റോഷന്‍ (കൊച്ചിന്‍ ടസ്കേര്‍സ്), സ്റ്റീസണ്‍ കെ മാത്യു (കോട്ടയം ബ്ലാസ്റ്റേര്‍സ്), അഫ്സല്‍ യൂസഫ് (ആലപ്പി ഫൈറ്റേര്‍സ്), ജോന്‍സണ്‍ (ചാമ്പ്യന്‍സ് പത്തനംതിട്ട), അരുണ്‍ ലാല്‍ (കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്), സജി ശ്രീകുമാര്‍ (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് വിവിധ ജില്ലാ ടീമുകളെ നയിക്കുക.

പരിപാടിയിൽ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വൈസ് ചെയര്‍മാന്‍ ആര്‍ ചന്ദ്രമോഹന്‍, കോഡിനേറ്റര്‍മാരായ അനീസ് മാള, അബ്ദുറഹീം വേങ്ങേരി, താസീന്‍ അമീന്‍ തുടങ്ങിയര്‍ സംസാരിച്ചു. ടെക്നികല്‍ കണ്‍വീനര്‍ നിഹാസ് എറിയാട് നിയമാവലി വിശദീകരിച്ചു. മീഡിയ കോഡിനേറ്റര്‍ റബീഅ്‌ സമാന്‍ ക്യാപ്റ്റന്മാരെ പരിചയെപ്പെടുത്തി. ക്യാപറ്റന്മാരുടെ പ്രതിനിധി സ്റ്റീസണ്‍ കെ മാത്യു ആശംസയര്‍പ്പിച്ചു.

എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗവും കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് കണ്‍വീനറുമായ അസീം എന്‍.ടി, കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് കോഡിനേറ്റര്‍മാരായ അനസ് ജമാല്‍, ഷറഫുദ്ദീന്‍ സി, റഷീദ് കൊല്ലം, ലത കൃഷ്ണ, മജീദ് അലി, റഹ്മത്തുല്ല കൊണ്ടോട്ടി, ഷബീബ് അബ്ദുറസാഖ്, ഷിബിലി യൂസഫ്, ഫായിസ് തലശ്ശേരി, ജസീം ലക്കി തുടങ്ങിയവര്‍ ടീം ക്യാപറ്റന്മാരെ ആദരിച്ചു.

100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായാണ്‌ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മത്സരങ്ങള്‍ അരങ്ങേറുക.

Similar Posts