ഖത്തർ ലോകകപ്പിന് 500 കോടി കാഴ്‌ചക്കാർ; ചരിത്രത്തിൽ ആദ്യം
|93.6 മില്യണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ലോകകപ്പ് കാലത്ത് വന്നത്
ദോഹ: ഖത്തര്‍ ലോകകപ്പ് ലോകത്താകമാനം കണ്ടത് 500 കോടി ആരാധകര്‍. ഫൈനല്‍ മാത്രം 150കോടി പേര്‍ കണ്ടു. ഔദ്യോഗിക കണക്കുകള്‍ ഫിഫ പുറത്തുവിട്ടു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടൂര്‍ണമെന്റെന്ന പെരുമയാണ് ഖത്തര്‍ ലോകകപ്പ് കൈവരിച്ചിരിക്കുന്നത്.
88966 പേര്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് ആസ്വദിച്ച കലാശപ്പോര് ടിവിയിലൂടെ 150 കോടി ആരാധകര്‍ തത്സമയം കണ്ടു, ലോകകപ്പ് ഫൈനലിന്റെ ഗാലറിയിലെ ആരാധകരുടെ സാന്നിധ്യത്തില്‍ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ രണ്ടാമതുണ്ട്. ഇക്കാര്യത്തില്‍ 94 ലെ ബ്രസീല്‍- ഇറ്റലി ഫൈനലാണ് മുന്നില്‍.
ആകെ 500 കോടി പേര്‍ ലോകകപ്പ് കണ്ടതായി കണക്കുകള്‍ പറയുന്നു.93.6 മില്യണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ലോകകപ്പ് കാലത്ത് വന്നത്, ഇതിന്റെ റീച്ച് 262 ബില്യണ്‍ അഥവാ 26200 കോടിയാണ്. സംഘാടനത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് കയ്യടി നേടിയ ഖത്തര്‍ ലോകകപ്പ് കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.