Qatar
Qatar
ഖത്തര്‍ തീരത്ത് നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി
|17 Aug 2023 4:17 AM GMT
ഖത്തര്‍ തീരത്ത് നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 15 വരെ രണ്ട് മാസത്തേക്കാണ് നിരോധനം. പ്രജനനകാലത്ത് മത്സ്യ ബന്ധനം നിര്‍ത്തിവെക്കാനുള്ള ജിസിസി തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി.
45 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള അയക്കൂറ മത്സ്യത്തെ മാത്രമേ ഖത്തറില്‍ പിടിക്കാന്‍ അനുമതിയുള്ളൂ. നിരോധന കാലയളവില്‍ അയക്കൂറ മത്സ്യത്തെ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്.
എന്നാല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളെ നിരോധനം ബാധിക്കില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 5000 ഖത്തര്‍ റിയാല്‍ വരെയാണ് പിഴ.