Qatar
എഫ് വൺ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വേഗപ്പോര് ഖത്തറിലെ ഓളപ്പരപ്പിലുമെത്തുന്നു
Qatar

എഫ് വൺ പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വേഗപ്പോര് ഖത്തറിലെ ഓളപ്പരപ്പിലുമെത്തുന്നു

Web Desk
|
2 Oct 2024 5:12 PM GMT

ലോകത്തെ ആദ്യ ഇലക്ട്രിക് പവർബോട്ട് റേസിങ്ങ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകുന്നു

ദോഹ: ലോകത്തെ ആദ്യ ഇലക്ട്രിക് പവർബോട്ട് റേസിങ്ങ് ചാമ്പ്യൻഷിപ്പിന് ഖത്തർ വേദിയാകും. അടുത്ത ഫെബ്രുവരിയിൽ പേൾ ഐലന്റിലാണ് മത്സരം നടക്കുക. വിസിറ്റ് ഖത്തറാണ് 2025 ഫെബ്രുവരി 21, 22 തീയതികളിൽ നടക്കുന്ന ഇ വൺ ജിപി ഒരുക്കുന്നത്.

പേൾ ഐലൻഡിലെ കൊറിന്തിയ യാച്ച് ക്ലബ് ആതിഥേയത്വം വഹിക്കുന്ന ഇ വൺ റേസിംഗ് സീരീസിൽ അന്താരാഷ്ട്ര ടീമുകൾ ചാമ്പ്യൻസ് ഓഫ് ദി വാട്ടറിനായി പോരാടാനിറങ്ങും. ഇ വണ്ണുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തിന് പുതിയ ഒരു കായിക ചാമ്പ്യൻഷിപ്പ് അവതരിപ്പിക്കുകയാണെന്നും, ഇത് കായിക പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തേജനം നൽകുമെന്നും വിസിറ്റ് ഖത്തർ വ്യക്തമാക്കി.

ഫിഫ ലോകകപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് വേദിയായ ഖത്തർ, ഫിബ ലോകകപ്പിനും അറബ് കപ്പ് ഫുട്ബാളിനും വേദിയാകാനിരിക്കുകയാണ്. ഇതിലേക്കാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് പവർബോട്ട് റേസിംഗ് വിസിറ്റ് ഖത്തർ അവതരിപ്പിക്കുന്നത്.

Similar Posts