Qatar
Qatar
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച വൻ പുകയില ശേഖരം പിടികൂടി
|15 Aug 2024 4:56 PM GMT
14 ടൺ പുകയില ഉൽപ്പന്നങ്ങളാണ് ഹമദ് തുറമുഖത്ത് നിന്നും പിടികൂടിയത്
ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച വൻ പുകയില ശേഖരം പിടികൂടി. 14 ടൺ പുകയില ഉൽപ്പന്നങ്ങളാണ് ഹമദ് തുറമുഖത്ത് നിന്നും പിടികൂടിയത്. വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങളും സിഗരറ്റുമാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്.
ആന്റി സ്മഗ്ലിംഗ് ഡിപാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷന്റെ ദൃശ്യങ്ങൾ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ടാങ്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്നു. ടാങ്കറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി അതിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്.