ഖത്തര്‍ അമീറും ജര്‍മന്‍ പ്രസിഡന്‍റും തമ്മില്‍ കൂടിക്കാഴ്ച നടത്തി
|യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജര്‍മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മീറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ചര്‍ച്ചയായി. ജര്‍മന്‍ വൈസ് ചാന്‍സലറുമായും അമീര്‍ ചര്‍ച്ച നടത്തി.യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.ബെര്‍ലിനിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു പ്രസിഡന്‍റ് ഫ്രാങ്ക് വോള്‍ട്ടര്‍ സ്റ്റെയ്ന്‍മീറുമായുള്ള കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും അന്താരാഷ്ട്ര സ്ഥിതിഗതികളും ഇരുവരും വിലയിരുത്തി. വൈസ് ചാന്‍സ്ലര്‍ ഡോ റോബര്‍ട്ട് ഹേബക്കുമായി അമീര്‍ ചര്‍ച്ച നടത്തി. അതേസമയം 2024 ഓടെ ജര്‍മനിയില്‍ ദ്രവീകൃത പ്രകൃതി വാതകം എത്തിക്കാനാകുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞു. അദ്ദേഹവും യൂറോപ്യന്‍ പര്യടനത്തില്‍ അമീറിനെ അനുഗമിക്കുന്നുണ്ട്.