Qatar
ഖത്തറില്‍ ഈ മാസത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്
Qatar

ഖത്തറില്‍ ഈ മാസത്തെ ഇന്ധനവിലയില്‍ നേരിയ കുറവ്

Web Desk
|
1 July 2022 4:26 AM GMT

ഖത്തറില്‍ ജൂലൈ മാസത്തിലെ ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാലാണ് ജൂലൈ മാസത്തിലെ വില. ജൂണ്‍മാസത്തില്‍ 1.95 റിയാലായിരുന്നു വില. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസവും വില കുറച്ചിരുന്നു.

എന്നാല്‍ സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ ഈ മാസവും മാറ്റമില്ലാതെ തുടരും. 2017 സെപ്തംബര്‍ മുതല്‍ ഖത്തര്‍ എനര്‍ജിയാണ് രാജ്യത്തെ പ്രതിമാസ വിലവിവര പട്ടിക പുറത്തുവിടുന്നത്.

Similar Posts