Qatar
വിമാന യാത്രാ ടിക്കറ്റ് നിരക്ക്: യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണം, ശ്രദ്ധേയമായി  കള്‍ച്ചറല്‍ ഫോറം പ്രവാസി സഭ
Qatar

വിമാന യാത്രാ ടിക്കറ്റ് നിരക്ക്: യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണം, ശ്രദ്ധേയമായി കള്‍ച്ചറല്‍ ഫോറം പ്രവാസി സഭ

Web Desk
|
13 Jun 2023 6:09 PM GMT

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഖത്തറിലെ വിവിധ പ്രവാസി സംഘടനകളെ ചേര്‍ത്തിരുത്തി പരിപാടി സംഘടിപ്പിച്ചത്

ദോഹ: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് കള്‍ച്ചറല്‍ ഫോറം പ്രവാസി സഭ. ഖത്തറിലെ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ പ്രവാസി സഭയില്‍ പങ്കെടുത്ത് സംസാരിച്ചു.

കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ ചൂഷണം തടയാന്‍ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് പ്രവാസി സഭ അഭിപ്രായപ്പെട്ടു. വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഖത്തറിലെ വിവിധ പ്രവാസി സംഘടനകളെ ചേര്‍ത്തിരുത്തി പരിപാടി സംഘടിപ്പിച്ചത്.

ഗള്‍ഫ് നാടുകളിലെ മറ്റ് രാജ്യക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ ആശ്വസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്പനികളാണ്‌. എന്നാല്‍ സ്വന്തം രാജ്യത്തിന്റെതായ ദേശീയ വിമാനക്കമ്പനി പോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു.കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതും നിരക്ക് കൂടാന്‍ കാരണമായി.കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ പ്രവാസി സഭ നിയന്ത്രിച്ചു.

സംസ്ഥാന കമ്മറ്റിയംഗം സാദിഖ് ചെന്നാടന്‍ വിഷയം അവതരിപ്പിച്ചു. കെ. എം.സി.സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ഇന്‍കാസ് ജനറൽ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഗപാക് ജാനറല്‍ സെക്രട്ടറി ഫരീദ് തിക്കോടി, സമൂഹിക പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി തുടങ്ങി വിവിധ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും സംസാരിച്ചു

Similar Posts