Qatar
ലോകകപ്പിനുള്ള എല്ലാ ടിക്കറ്റുകളും   മൊബൈൽ ടിക്കറ്റുകളാക്കി മാറ്റാം
Qatar

ലോകകപ്പിനുള്ള എല്ലാ ടിക്കറ്റുകളും മൊബൈൽ ടിക്കറ്റുകളാക്കി മാറ്റാം

Web Desk
|
27 Sep 2022 9:16 AM GMT

ഒക്ടോബറിൽ ഫിഫ ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും

ഖത്തർ ലോകകപ്പ് ടിക്കറ്റുകളെല്ലാം മൊബൈൽ ടിക്കറ്റുകളാക്കി നൽകുമെന്ന് ഡെലിവറി ആൻഡ് ലെഗസി സുപ്രീം കമ്മിറ്റി അറിയിച്ചു. ഇതിനായി ഒക്ടോബർ രണ്ടാം പകുതിക്ക് മുമ്പ്, ഫിഫ ഒരു ടിക്കറ്റിങ് ആപ്പ് പുറത്തിറക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ടിക്കറ്റുകൾ ഇതിൽനിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ കൈപറ്റിയ ടിക്കറ്റുകൾ ഈ ആപ്പിലേക്ക് അപ്ലോഡ് ചെയ്താണ് മൊബൈൽ ടിക്കറ്റുകൾ ലഭ്യമാക്കുക.

ടിക്കറ്റിങ് ആപ്പിന് പുറമേ, എല്ലാവരും ഒരു ഡിജിറ്റൽ ഹയ്യാ കാർഡിനായും(ഫാൻ ഐഡി) അപേക്ഷിക്കണം. ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റായാണ് ഹയ്യാ കാർഡ് പരിഗണിക്കപ്പെടുന്നത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും ഹയ്യാകാർഡ് ആവശ്യമാണ്. ഡിജിറ്റൽ ഹയ്യാകാർഡിനും താമസസൗകര്യം ബുക്ക് ചെയ്യാനും Qatar2022.qa സന്ദർശിക്കുകയോ 'ഹയ്യ ടു ഖത്തർ 2022' ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വേണം.

Similar Posts