മെസി ഒപ്പിട്ട അൽഹിൽമ് പന്ത് ഉർദുഗാന് നൽകി ഖത്തർ അമീർ
|ഖത്തർലോകപ്പിന്റെ സെമിഫൈനൽ ഫൈനൽ മത്സരങ്ങളിൽ അൽ ഹിൽമ് പന്താണ് ഉപയോഗിച്ചിരുന്നത്
ദോഹ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് ഖത്തർ അമീറിന്റെ സ്നേഹസമ്മാനം. ഖത്തർ ലോകകപ്പിന് ഉപയോഗിച്ചതും സൂപ്പർതാരം ലയണൽ മെസി ഒപ്പിട്ടതുമായ പന്താണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ഉർദുഗാന് കൈമാറിയത്. അൽ ഹിൽമ് എന്നാണ് ഈ പന്തിന്റെ പേര്.
ഖത്തർലോകപ്പിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഈ പന്താണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ഉർദുഗാൻ ദോഹയിൽ എത്തിയത്. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ ഗൾഫ് പര്യടനമാണ് ഉർദുഗാന്റേത്. ആദ്യം സൗദി അറേബ്യയിലായിരുന്നു ഉർദുഗാന്റെ സന്ദർശനം. പിന്നാലെയാണ് ഖത്തറിൽ എത്തിയത്. ഖത്തർ അമീറിന് ഇലക്ട്രിക് കാർ ഉർദുഗാൻ സമ്മാനമായി നൽകിയിരുന്നു. ടോഗ് ഓട്ടോ മൊബൈൽ നിർമിച്ച ഇലക്ട്രിക് കാറുകളാണ് ലുസൈൽ കൊട്ടാരത്തിൽവെച്ച് കൈമാറിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്ന ഈ കാർ സമ്മാനം. പിന്നാലെ ഉർദുഗാനെ മുന്നിലിരുത്തി ഖത്തർ അമീർ കാർ ഓടിക്കുകയും ചെയ്തു. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് ഉർദുഗാനെ സ്വീകരിച്ചത്.
Obama and Biden hailed Messi as the Greatest after the WC final. Putin declared that Russia was not going to host the WC if Messi failed to qualify and now the Emir of Qatar gifts Erdogan a ball signed by Messi.
— 🐐 (@Pulga_Disciple) July 19, 2023
The strongest sports figure in history🐐pic.twitter.com/m7KIMjngQX