Qatar
Arab Games to begin on 5th July
Qatar

12 വര്‍ഷത്തെ ഇട‌വേളയ്ക്ക് ശേഷം അറബ് ഗെയിംസ് എത്തുന്നു; ഈ മാസം 5 മുതല്‍ അള്‍ജീരിയയില്‍

Web Desk
|
2 July 2023 7:21 PM GMT

ഖത്തറിനെ പ്രതിനിധീകരിച്ച് 104 അംഗ സംഘമാണുള്ളത്, 17 ഇനങ്ങളില്‍ മത്സരിക്കും

അറബ് രാജ്യങ്ങളുടെ കായികമേളയായ അറബ് ഗെയിംസിന് ഈ മാസം അഞ്ചിന് അള്‍ജീരിയയില്‍ തിരിതെളിയും. 12വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അറബ് ഗെയിംസ് നടക്കുന്നത്.

നാലുവർഷത്തെ ഇടവേളകളിലായി നടന്നിരുന്ന അറബ് ഗെയിംസ്, 2011ന് ശേഷം മേഖലയിലുണ്ടായ ആഭ്യന്തര-രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് അനിശ്ചിതമായി മുടങ്ങുകയായിരുന്നു. ജൂലായ് 5 മുതല്‍ 15 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഖത്തറിനെ പ്രതിനിധീകരിച്ച് 104 അംഗ സംഘമാണുള്ളത്.17 ഇനങ്ങളില്‍ മത്സരിക്കും.

2011 ല്‍ ഖത്തറായിരുന്നു ഗെയിംസിന്റെ വേദി.6000ത്തോളം അത്‍ലറ്റുകൾ മത്സരിച്ച കായിക മേളയിൽ അന്ന് ഈജിപ്ത് 90 സ്വർണം ഉൾപ്പെടെ 231 മെഡലുകളുമായി ജേതാക്കളായി. 27 സ്വർണവും 40 വെള്ളിയും 39 വെങ്കലവുംമായി 106 മെഡലുകൾ നേടിയ ഖത്തർ നാലാമതായിരുന്നു.

ഇത്തവണ അറബ് ലോകത്തെ 20 രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. അൽജീരിയയിലെ നാല് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

Related Tags :
Similar Posts