Qatar
ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും
Qatar

ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും

Web Desk
|
30 Nov 2023 9:11 PM GMT

ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഭാഗ്യ ചിഹ്നം ഇന്ന് പുറത്തിറക്കും. ബർഹാത് മിഷൈരിബിൽ പൊതുജനങ്ങളെ സാക്ഷിയാക്കിയാണ് വൻകരയുടെ പോരാട്ടത്തിന്റെ ഭാഗ്യചിഹ്നം ആരാധകരിലേക്ക് എത്തുന്നത് .

ടൂർണമെൻറിന് കിക്കോഫ് കുറിക്കാൻ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിന് പിന്നാലെ വന്‍കരയുടെ മേളയുടെ ആവേശത്തിലേക്ക് കട‌ക്കുകയാണ് ഖത്തറിലെ ഫുട്ബോള്‍ ആരാധകര്‍.

വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ പൊതു ജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്ബാളിൽ ‘ലഈബ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഭാഗ്യചിഹ്നം ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തവണയും സാങ്കേതികമായി ഏറെ പുതുമകളുമായാകും ഭാഗ്യചിഹ്നമെത്തുക.

2011ലാണ് ഖത്തർ അവസാനമായി ഏഷ്യൻ കപ്പിന് വേദിയായത്. അന്ന് ‘സബൂഗ്, തംബ്കി, ഫ്രിഹ, സക്രിതി, ത്രാന’ എന്നീ അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു ഭാഗ്യചിഹ്നം.

Similar Posts