ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പന ഉടന്‍ പ്രഖ്യാപിക്കും
|ഹയയുമായി ബന്ധിപ്പിക്കുന്നതിലും തീരുമാനമുണ്ടാകും
ലോകകപ്പ് ഫുട്ബോളിന് പിന്നാലെ ഖത്തര്‍ ഒരിക്കല്‍ കൂടി ഫുട്ബോള്‍ ആവേശത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ഏഷ്യയിലെ ഫുട്ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന്റ ടിക്കറ്റ് വില്‍പ്പന എന്നുമുതലായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് എഎഫ്സി ലോക്കല്‍ കമ്മിറ്റി കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി വ്യക്തമാക്കി.
ലോകകപ്പിന് സമാനമായ ടിക്കറ്റ് വില്‍പ്പനാ രീതി തന്നെയാകും സ്വീകരിക്കുക.ഹയാ സംവിധാനത്തെ ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ടിക്കറ്റുമായി ബന്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ബന്ധപ്പെട്ട മന്ത്രാലയം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫൈനലിന് വേദിയായ ലുസൈല്‍ അടക്കം 9 വേദികളിലായാണ് ടൂര്‍ണമെന്റ്നടക്കുന്നത്. ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ സാന്നിധ്യം ഖത്തറിലെ മലയാളി ഫുട്ബോള്‍ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരം. സഹലും ആഷിഖ് കുരുണിയനും രാഹുലും അടക്കമുള്ളവര്‍ ലോകവേദിയില്‍ പന്തുതട്ടുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.