Qatar
ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയിലെ കെട്ടിടത്തിന് വീണ്ടും ഗിന്നസ് റെക്കോർഡ്
Qatar

ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോയിലെ കെട്ടിടത്തിന് വീണ്ടും ഗിന്നസ് റെക്കോർഡ്

Web Desk
|
21 Oct 2023 5:03 PM GMT

നേരത്തെ ദോഹ എക്സ്പോയുടെ പ്രധാന കെട്ടിടത്തിനും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നു.

ദോഹ: ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോയിലെ കെട്ടിടത്തിന് വീണ്ടും ഗിന്നസ് റെക്കോര്‍ഡ്. 3D സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വലിയ നിര്‍മിതിയെന്ന അംഗീകാരമാണ് ലഭിച്ചത്. കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പവലിയനാണ് പുരസ്കാരം ലഭിച്ചത്.

12 മീറ്റര്‍ ഉയരത്തില്‍ 170 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പവലിയനുള്ളത്. 3Dസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ പവലിയന്‍ നിര്‍മിച്ചത് . സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്ന ഖത്തറിന്റെ നയത്തിനുള്ള അംഗീകാരമാണ് ഗിന്നസ് റെക്കോര്‍ഡെന്ന് കമ്യൂണിക്കേഷന്‍ മന്ത്രി വ്യക്തമാക്കി.

നേരത്തെ ദോഹ എക്സ്പോയുടെ പ്രധാന കെട്ടിടത്തിനും ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഹരിത മേല്‍ക്കൂരയുള്ള കെട്ടിടമെന്ന നിലയിലായിരുന്നു ഗിന്നസ് റെക്കോര്‍ഡ്.

Related Tags :
Similar Posts