Qatar
ഖത്തറിൽ റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകളുടെ ശരാശരി വാടകയിൽ വർധനയുണ്ടായതായി റിപ്പോർട്ട്
Qatar

ഖത്തറിൽ റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകളുടെ ശരാശരി വാടകയിൽ വർധനയുണ്ടായതായി റിപ്പോർട്ട്

Web Desk
|
23 Oct 2024 7:18 AM GMT

ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഏഴ് ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്

ദോഹ: ഖത്തറിൽ റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകളുടെ ശരാശരി വാടകയിൽ വർധനയുണ്ടായതായി റിപ്പോർട്ട്. ഓൺലൈൻ റിയാലിറ്റി റിസർച്ച് പ്ലാറ്റ്‌ഫോമായ ഹപോണ്ടോയുടെ കണക്ക് പ്രകാരം വെസ്റ്റ്‌ബേ ഏരിയയിൽ ഏഴ് ശതമാനത്തോളമാണ് വാടക ഉയർന്നത്. വൺ ബെഡ്‌റൂം അപാർട്ട്‌മെന്റിന് ഇവിടെ 9760 ഖത്തർ റിയാൽ വരെയാണ് പ്രതിമാസ വാടക. ലുസൈൽ മറീനയിൽ ഇത് 7980 ഖത്തർ റിയാലാണ്. നാലര ശതമാനമാണ് വർധന.

ടു ബെഡ് റൂം അപാർട്ട്‌മെന്റുകൾക്കും വാടക കൂടിയിട്ടുണ്ട്. എന്നാൾ പേൾ ഖത്തറിലെ വാടകയിൽ മാറ്റംവന്നിട്ടില്ല. അതേസമയം ദോഹയിൽ സാധാരണക്കാരായ പ്രവാസികൾ കൂടുതൽ താമസിക്കുന്ന മൻസൂറ, ദോഹ ജദീദ്, നജ്മ എന്നിവിടങ്ങളിൽ വാടക കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എട്ട് ശതമാനം വരെ കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജനസംഖ്യയുണ്ടായ മാറ്റമാണ് വാടക വർധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. ജൂണിൽ 28 ലക്ഷമായിരുന്നു ഖത്തറിലെ ആകെ ജനസംഖ്യ. ആഗസ്തിൽ ഇത് 30 ലക്ഷത്തിന് മുകളിലേക്ക് എത്തിയിരുന്നു


Similar Posts