ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ് ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്
|ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ ബേസ് ക്യാമ്പ് തെരഞ്ഞെടുത്തു. ജര്‍മനിയെ പോലെ തന്നെ നഗരത്തിരക്കുകളില്‍നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിനാണ് ബെല്‍ജിയവും ഊന്നല്‍ നല്‍കിയിരിക്കുന്നത്.
തലസ്ഥാന നഗരമായ ദോഹയില്‍നിന്ന് നൂറ് കിലോമീറ്ററോളം അകലെ അബൂ സംറ തീരത്ത് സ്ഥിതി ചെയ്യുന്ന ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ടാണ് ടീം താമസത്തിനായി തെരഞ്ഞെടുത്തത്.
സ്പോര്‍ട്സ് ഹാളുകള്‍, ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍, എന്നിവയ്ക്കൊപ്പം രണ്ട് പരിശീലന ഗ്രൗണ്ടുകളുംഇവിടെയുണ്ട്. അധികം യാത്ര ചെയ്യാതെതന്നെ മികച്ച പരിശീലന സൗകര്യങ്ങളുള്ള ബേസ് ക്യാമ്പ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, കാനഡ, മൊറോക്കോ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ബെല്‍ജിയം. നവംബര്‍ 23ന് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ കാനഡയുമായാണ് ആദ്യ മത്സരം. 27 നും 29 നുമാണ് മറ്റു മത്സരങ്ങള്‍.