Qatar
ഖത്തറിന് കൂടുതല്‍ ഫൈറ്റര്‍ വിമാനങ്ങള്‍   ഈ വര്‍ഷം തന്നെ കൈമാറുമെന്ന് ബോയിങ്
Qatar

ഖത്തറിന് കൂടുതല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ കൈമാറുമെന്ന് ബോയിങ്

Web Desk
|
5 April 2022 10:10 AM GMT

ഖത്തറിന് കൂടുതല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ കൈമാറുമെന്ന് ബോയിങ്. അത്യാധുനിക എഫ്-15 വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുന്നത്. 2017 ലെ കരാര്‍ പ്രകാരമാണ് ഖത്തര്‍ അമീരി വ്യോമസേനയ്ക്ക് അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിങ് ഫൈറ്റര്‍ വിമാനങ്ങള്‍ കൈമാറുന്നത്.

ആകെ 36 വിമാനങ്ങളാണ് ഖത്തര്‍ വാങ്ങുന്നത്. ഇതില്‍ രണ്ടാം ബാച്ചാണ് ഈ വര്‍ഷം നല്‍കുന്നത്. ഇതിന് പുറമെ പെഗാസസ് എയര്‍ ടാങ്കര്‍ വാങ്ങുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ദോഹയില്‍ നടന്ന ഡിംഡെക്‌സ് പ്രതിരോധ പ്രദര്‍ശനത്തില്‍ ബോയിങ് ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രതിരോധ രംഗത്ത് മാത്രമല്ല, യാത്രാ-ചരക്ക് വിമാനങ്ങള്‍ വാങ്ങുന്നതിലും ഖത്തറും ബോയിങും തമ്മില്‍ കരാറുണ്ട്. 34 ചരക്ക് വിമാനങ്ങളും യാത്രാ വിമാനങ്ങളും വാങ്ങാന്‍ ബോയിങ്ങുമായി കരാറിലെത്തിയിരുന്നു. ഏതാണ്ട് 20 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

Similar Posts