ഖാസിം ടി.കെ വീണ്ടും സി.ഐ.സി ഖത്തര്‍ പ്രസിഡന്റ്; മുഹമ്മദ് ഷബീര്‍ സെക്രട്ടറി
|വൈസ് പ്രസിഡണ്ടുമാരായി ഹബീബുറഹ്മാൻ കിഴിശ്ശേരി, അർഷദ് ഇ എന്നിവരെയും തെരഞ്ഞെടുത്തു
ദോഹ: സെന്റര്‍ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി(സി.ഐ.സി) ഖത്തറിന്റെ പുതിയ പ്രസിഡന്റായി ഖാസിം ടി.കെയെ വീണ്ടും തെരഞ്ഞെടുത്തു. മുഹമ്മദ് ഷബീറാണ് ജനറൽ സെക്രട്ടറി. വൈസ് പ്രസിഡണ്ടുമാരായി ഹബീബുറഹ്മാൻ കിഴിശ്ശേരി, അർഷദ് ഇ എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ദുൽ ലത്തീഫ് കെ.സി, അബ്ദുറഹീം പി.പി, മുഹമ്മദ് മുസ്തഫ കെ, ഡോ. സലിൽ ഹസൻ, മുഹമ്മദ് റാഫി എ, റിയാസ് ടി റസാഖ്, നഹിയാ ബീവി, ബിലാൽ ഹരിപ്പാട്, നൗഫൽ വി.കെ, നസീമ എം എന്നിവരാണ് കേന്ദ്ര ഉപദേശക സമിതി അംഗങ്ങള്‍.
വിവിധ സോണൽ പ്രസിഡണ്ടുമാരായി ബഷീർ അഹ്മദ് പി.എം (ദോഹ സോൺ), അബ്ദുൽ ഹമീദ് വി.എൻ (മദീന ഖലീഫ സോൺ), സുധീർ ടി.കെ (റയ്യാൻ സോൺ), മുശ്താഖ് കെ.എച്ച് (തുമാമ സോൺ), ഷാനവാസ് ഖാലിദ് (വക്റ സോൺ) സകീർ ഹുസൈൻ സി.പി (അൽഖോർ സോൺ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സി.ഐ.സി കേന്ദ്ര പ്രതിനിധി സഭ, കൂടിയാലോചന സമിതി എന്നിവയിൽ നടന്ന തെരഞ്ഞെടുപ്പുകൾക്ക് എം.കെ മുഹമ്മദലി നേതൃത്വം നൽകി.
Summary: Center for Indian Community-Qatar(CIC) re-elects Qasim TK as the new president. Muhammad Shabeer is the General Secretary