Qatar
![നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമെന്ന് കള്‍ച്ചറല്‍ ഫോറം നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമെന്ന് കള്‍ച്ചറല്‍ ഫോറം](https://www.mediaoneonline.com/h-upload/2022/04/12/1288896-neet-ug-2022.webp)
Qatar
നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമെന്ന് കള്‍ച്ചറല്‍ ഫോറം
![](/images/authorplaceholder.jpg?type=1&v=2)
12 April 2022 5:55 AM GMT
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമാണെന്ന് കള്‍ച്ചറല്‍ ഫോറം.
പരീക്ഷക്ക് മാത്രമായി നാട്ടിലേക്കു മടങ്ങുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് സുഗമമായ പഠനത്തിനും തയ്യാറെടുപ്പുകള്‍ക്കും സമയം നല്‍കുമെന്നും പരീക്ഷ എളുപ്പമാക്കാന്‍ സഹായിക്കുമെന്നും ഫോറം അഭിപ്രായപ്പെട്ടു. നേരത്തെ ദുബൈയിലും കുവൈത്തിലും മാത്രമുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ ഖത്തര്‍ ഉള്‍പ്പെടെ എട്ടോളം ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിക്കുന്നതിനായി പ്രയത്നിച്ച ഇന്ത്യന്‍ എംബസി അടക്കമുള്ള സ്ഥാപനങ്ങളെ കള്‍ച്ചറല്‍ ഫോറം അഭിനന്ദിച്ചു.