ചലഞ്ചര്‍ കപ്പ് വോളിബോള്‍ വെള്ളിയാഴ്ച തുടങ്ങും; എട്ട് രാജ്യങ്ങളാണ് പങ്കെടുക്കുക
|ഖത്തറില്‍ ഇനി വോളിബോള്‍ ആവേശത്തിന്റെ ദിനങ്ങള്‍. വോളിബോളിലെ വമ്പന്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന ചലഞ്ചര്‍ കപ്പ് വെള്ളിയാഴ്ച തുടങ്ങും
വോളിബോള്‍ കോര്‍ട്ടിലെ വമ്പന്‍മാരായ എട്ട് രാജ്യങ്ങളാണ് ചലഞ്ചര്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. ടുണീഷ്യ, ചിലി, ഖത്തര്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, തുര്‍ക്കി, യുക്രൈന്‍, ചൈന, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
ദോഹ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിലാണ് പോരാട്ടങ്ങൾ നടക്കുന്നത്. ആദ്യമായാണ് ടൂർണമെന്റ് ഒരു മിഡിൽ ഈസ്റ്റ് രാജ്യത്ത് എത്തുന്നത്. ലോകകപ്പ് ഫുട്ബാളും ഏഷ്യൻ കപ്പും ഉൾപ്പെടെ വമ്പൻ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചതിന്റെ പരിചയസമ്പത്തുമായാണ് ഖത്തർ വോളിബാളിലെ ശ്രദ്ധേയ പോരാട്ടത്തെ വരവേൽക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത്. ചാലഞ്ചർ കപ്പിലെ വിജയികൾ അടുത്തവർഷത്തെ ഷൻസ് ലീഗ് വോളിയിലേക്ക് നേരിട്ട് യോഗ്യത നേടും. കഴിഞ്ഞവർഷം ദക്ഷിണ കൊറിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഖത്തർ പങ്കെടുത്തിരുന്നു.